നന്മരണത്തിനുവേണ്ടിയുള്ള ജപം
ക്രൂശിതനായ ഈശോ, മരണം എന്നെ സമീപിക്കുകയും എന്റെ പഞ്ചേന്ദ്രിയങ്ങൾ ബലഹീനങ്ങളാകുകയും ചെയ്യുമ്പോൾ അങ്ങയുടെ സഹായം ലഭിക്കുന്നതിനു വേണ്ടി ഇപ്പോൾ ഞാൻ നടത്തുന്ന ഈ പ്രാർത്ഥന കാരുണ്യപൂർവ്വം സ്വീകരിക്കണമേ.
ഏറ്റം മാധുര്യവാനായ ഈശോ, ഞാൻ തീർത്തും ക്ഷീണിതനായി, കൺപോളകൾ ഉയർത്തി അങ്ങയെ നോക്കുവാൻ ശക്തിയില്ലാത്തവനായി (ശക്തിയില്ലാത്തവളായി) ശയിക്കുമ്പോൾ എന്റെമേൽ കൃപ തോന്നണമേ. ഇപ്പോഴത്തെ എന്റെ സ്നേഹപൂർണ്ണമായ ഈ വീക്ഷണത്തെ അനുസ്മരിച്ച് എന്റെമേൽ കൃപയുണ്ടാകണമേ.
ഉണങ്ങിയ എന്റെ ചുണ്ടുകൾക്ക് അങ്ങയുടെ തിരു മുറിവുകളെ ചുംബിക്കുവാൻ കഴിവില്ലാതാകുമ്പോൾ, ഇപ്പോൾ ഞാൻ അങ്ങേക്കു നല്കുന്ന സ്നേഹചുംബനങ്ങളെ പുരസ്കരിച്ച് എന്റെമേൽ കൃപയുണ്ടാകണമേ.
അങ്ങയുടെ ക്രൂശിതരൂപമെടുത്ത് ആശ്ലേഷിക്കുവാൻ എന്റെ തണുത്തുതുടങ്ങിയ കരങ്ങൾക്കു കരുത്തില്ലാതാകുമ്പോൾ, ഇപ്പോൾ ക്രൂശിതരൂപത്തെ ആശ്ലേഷിച്ചു കൊണ്ട് അങ്ങയോടു പ്രദർശിപ്പിക്കുന്ന ആഴമായ സ്നേഹം ഓർത്ത് എന്റെമേൽ കാരുണ്യം ഉണ്ടാകണമേ.
മരവിച്ചു വരണ്ടുപോയ എന്റെ നാവ് സംസാരശക്തി നഷ്ടപ്പെടുന്ന മരണവേളയിൽ, ഇപ്പോൾ ഞാൻ അർപ്പിക്കുന്ന യാചനകൾ അനുസ്മരിച്ച് എന്നോടു ദയ തോന്നണമേ.
1 നന്മ
നീതിമാനായ വിശുദ്ധ യൗസേപ്പേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
Chanting for goodnessdeath
Jesus, Crucified, mercifully accept this prayer that I now offer for your help when death approaches me and my five senses become weak.
Most sweet Jesus, have mercy on me as I lie down utterly exhausted and powerless (powerless) to lift my eyelids to look at You. Be gracious to me in remembrance of this loving view of mine at present.
Be gracious to me by awarding the loving kisses I now give Thee, when my dry lips are unable to kiss Thy holy wounds.
When my cold hands do not have the strength to pick up and embrace Your Crucifixion, have mercy on me, remembering the deep love I now display to You by embracing the Crucifixion.
Remember the supplications I now offer, and be kind to me, at the time of death, when my frozen tongue is speechless.
1 goodness
Righteous Saint Joseph, pray for us.
