Secrets of Light
പ്രകാശത്തിൻ്റെ രഹസ്യങ്ങൾ
(വ്യാഴം)
ഒന്നാം രഹസ്യം
ഈശോ തന്റെ പരസ്യജീവിതത്തിന്റെത്തിൽ ജോർദ്ദാനിൽ വെച്ച് യോഹന്നാനിൽ നിന്ന് സ്നാനം സ്വീകരിച്ചതിനെപ്പറ്റി നമുക്ക് ധ്യാനിക്കാം.
മാതാവേ, മാമ്മോദീസയിൽ ഞങ്ങൾക്ക് ലഭിച്ച ദൈവവരപ്രസാദത്തോടു സഹകരിച്ചുകൊണ്ട് ദൈവത്തിന് പ്രീതിയുള്ള മക്കളായി വളരുവാൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ
(ഓ എന്റെ ഈശോയെ)
രണ്ടാം രഹസ്യം
പ്രകാശത്തിൻ്റെ രണ്ടാം രഹസ്യംവെള്ളം വീഞ്ഞാക്കിപ്പകർത്തി കാനായിലെ കല്യാണ വിരുന്നിൽ കർത്താവ് തന്റെ ശക്തിയും പ്രാഭവവും വെളിപ്പെടുത്തുകയും ശിഷ്യന്മാരെ വിശ്വാസത്തിലേക്ക് നയിക്കുകയും ചെയ്തതിനെ പറ്റി നമുക്ക് ധ്യാനിക്കാം
മാതാവേ, ഈശോയുടെ കല്പനകൾ ഞങ്ങളുടെ ജീവിതത്തിൽ ആത്മാർത്ഥമായി അനുവർത്തിക്കുവാൻ ഞങ്ങളെ പഠിപ്പിക്കണമെ
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ
(ഓ എന്റെ ഈശോയെ)
മൂന്നാം രഹസ്യം
പ്രകാശത്തിൻ്റെ മൂന്നാം രഹസ്യംദൈവരാജ്യത്തിന്റെ വരവ് പ്രഖ്യാപിച്ചുകൊണ്ട് ഈശോ മാനസാന്തരത്തിനുള്ള ആഹ്വാനം നല്കുകയും തെറ്റ് ചെയ്തവരോട് ക്ഷമിക്കുകയും ചെയ്തു എന്നതിൻമേൽ നമുക്ക് ധ്യാനിക്കാം.
മാതാവേ, ഹൃദയപരിവർത്തനമുള്ളവരായി പാപമോചന കൂദാശയിലൂടെ ഞങ്ങളുടെ പാപങ്ങൾ കഴുകിക്കളയുന്നതിനും ദൈവരാജ്യത്തിന്റെ മൂല്യങ്ങൾ ഞങ്ങളുടെ ജീവിതത്തിലൂടെ പ്രഘോഷിക്കുന്നതിനു ഞങ്ങളെ പഠിപ്പിക്കണമെ.
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ
(ഓ എന്റെ ഈശോയെ)
നാലാം രഹസ്യം
പ്രകാശത്തിൻ്റെ നാലാം രഹസ്യംതാബോർ മലയിൽ വെച്ച് നമ്മുടെ കർത്താവ് രൂപാന്തരപ്പെടുകയും അവിടുത്തെ ദൈവികമായ മഹത്വം ശിഷ്യന്മാർ ദർശിക്കുകയും ചെയ്തതിൻമേൽ നമുക്ക് ധ്യാനിക്കാം.
മാതാവേ, പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങളാൽ നയിക്കപ്പെടുന്നതിനും ഞങ്ങളുടെ ജീവിതത്തിൽ ദൈവികമായ ചിന്തകൾ നിറയുന്നതിനും ഞങ്ങൾക്കായി പ്രാർത്ഥിക്കണമെ.
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ
(ഓ എന്റെ ഈശോയെ)
അഞ്ചാം രഹസ്യം
പ്രകാശത്തിൻ്റെ അഞ്ചാം രഹസ്യംതൻ്റെ പരസ്യജീവിതത്തിൻ്റെ അന്ത്യത്തിൽ ഈശോ വിശുദ്ധ കുർബ്ബാന സ്ഥാപിച്ച് തൻ്റെ ജീവൻ നമുക്ക് പകർന്നു നൽകുകയും നമ്മോടുള്ള സ്നേഹം പ്രകടമാക്കുകയും ചെയ്തതിൻമേൽ നമുക്ക് ധ്യാനിക്കാം.
മാതാവേ, വിശുദ്ധ കുർബ്ബാനയിൽ അർത്ഥ പൂർണ്ണമായി പങ്കെടുക്കുന്നതിനും ഈശോയെ അനുകരിച്ച് ഞങ്ങൾക്കുള്ളതെല്ലാം മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നതിനും ഞങ്ങളെ പഠിപ്പിക്കണമെ.
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ
(ഓ എന്റെ ഈശോയെ)
അമ്പത്തിമൂന്നുമണി ജപം കാഴ്ച വയ്ക്കേണ്ട പ്രകാരം
മുഖ്യദൂതനായിരിക്കുന്ന വി. മിഖായേലേ, വി. റപ്പായേലേ! ശ്ലീഹന്മാരായിരിക്കുന്ന വി. പത്രോസേ! വി. പൗലോസേ ! മാർ യോഹന്നാനേ! ഞങ്ങളുടെ പിതാവായ മാർ തോമശ്ലീഹായെ! ഞങ്ങളേറ്റം പാപികളായിരിക്കുന്നു എങ്കിലും ഞങ്ങൾ ജപിച്ച ഈ അമ്പത്തിമൂന്നുമണി ജപത്തെ നിങ്ങളുടെ സ്തുതികളോടു കൂടെ ഒന്നായിട്ടു ചേർത്ത് പരിശുദ്ധ ദൈവമാതാവിന്റെ തൃപ്പാദത്തിങ്കൽ ഏറ്റവും വലിയ ഉപഹാരമായി കാഴ്ചവെക്കാൻ നിങ്ങളോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ലുത്തിനിയ
കർത്താവേ! അനുഗ്രഹിക്കണമെ,
മിശിഹായെ അനുഗ്രഹിക്കണമെ,
കർത്താവേ! അനുഗ്രഹിക്കണമെ,
മിശിഹായെ! ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമെ.
മിശിഹായെ! ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമെ.
സ്വർഗ്ഗപിതാവായ ദൈവമേ,
പുത്രനായ ദൈവമേ,
പരിശുദ്ധാത്മാവായ ദൈവമേ,
ഏക ദൈവമായ പരിശുദ്ധ ത്രിത്വമെ,
പരിശുദ്ധ മറിയമെ,
അവതരിച്ച ദൈവപുത്രന്റെ മാതാവെ,
കന്യകകൾക്ക് മകുടമായ നിർമ്മല കന്യകേ,
മിശിഹായുടെ മാതാവെ,
പ്രസാദവരത്തിന്റെ മാതാവെ,
എത്രയും നിർമ്മലയായ മാതാവെ,
അത്യന്ത വിരക്തിയുള്ള മാതാവെ,
കളങ്കമറ്റ കന്യകയായ മാതാവെ,
കന്യാത്വത്തിന് ഭംഗം വരാത്ത മാതാവെ,
സ്നേഹത്തിന് ഏറ്റം യോഗ്യയായ മാതാവെ
അത്ഭുതത്തിന് വിഷയമായിരിക്കുന്ന മാതാവെ,
സൽബുദ്ധിയുടെ മാതാവേ,
സ്രഷ്ടാവിന്റെ മാതാവെ,
രക്ഷകന്റെ മാതാവെ,
വിവേകമതിയായ കന്യകേ,
വണക്കത്തിന് ഏറ്റവും യോഗ്യയായ കന്യകേ,
സ്തുതിക്ക് യോഗ്യയായ കന്യകേ
വല്ലഭയായ കന്യകേ,
വിശ്വസ്തയായ കന്യകേ,
നീതിയുടെ ദർപ്പണമെ,
ബോധജ്ഞാനത്തിന്റെ സിംഹാസനമേ,
ഞങ്ങളുടെ ആനന്ദത്തിന്റെ കാരണമെ,
ആദ്ധ്യാത്മിക പാത്രമേ,
ബഹുമാനത്തിന്റെ പാത്രമേ,
അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,
ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന റോസ പുഷ്പമേ,
ദാവീദിന്റെ കോട്ടയേ,
നിർമ്മലദന്തം കൊണ്ടുള്ള കോട്ടയേ,
സ്വർണ്ണാലയമേ,
വാഗ്ദാനത്തിന്റെ പേടകമേ,
സ്വർഗ്ഗത്തിന്റെ വാതിലേ,
ഉഷ:കാല നക്ഷത്രമേ,
രോഗികളുടെ ആരോഗ്യമേ
പാപികളുടെ സങ്കേതമേ,
പീഡിതരുടെ ആശ്വാസമേ,
ക്രിസ്ത്യാനികളുടെ സഹായമേ,
മാലാഖമാരുടെ രാജ്ഞി,
പൂർവ്വപിതാക്കന്മാരുടെ രാജ്ഞി,
പ്രവാചകന്മാരുടെ രാജ്ഞി,
ശ്ലീഹന്മാരുടെ രാജ്ഞി,
രക്തസാക്ഷികളുടെ രാജ്ഞി,
വന്ദകന്മാരുടെ രാജ്ഞി,
കന്യകകളുടെ രാജ്ഞി,
സകല വിശുദ്ധരുടെ രാജ്ഞി,
അമലോത്ഭവ രാജ്ഞി,
പരിശുദ്ധ ജപമാലയുടെ രാജ്ഞി,
സമാധാനത്തിന്റെ രാജ്ഞി,
സ്വർഗ്ഗാരോപിത രാജ്ഞി,
ഭൂലോക പാപങ്ങളെ സംവഹിക്കുന്ന ദിവ്യ ചെമ്മരിയാട്ടിൽ കുട്ടി
കർത്താവെ ഞങ്ങളുടെ പാപങ്ങൾ പൊറുക്കണമെ.
ഭൂലോക പാപങ്ങളെ സംവഹിക്കുന്ന ദിവ്യ ചെമ്മരിയാട്ടിൽ കുട്ടി
കർത്താവെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമെ
ഭൂലോക പാപങ്ങളെ സംവഹിക്കുന്ന ദിവ്യ ചെമ്മരിയാട്ടിൽ കുട്ടി
കർത്താവെ ഞങ്ങളെ അനുഗ്രഹിക്കണമെ
ദൈവത്തിന്റെ പുണ്യപൂർണ്ണയായ മാതാവേ, ഇതാ ഞങ്ങൾ അങ്ങയിൽ അഭയം തേടുന്നു. ഞങ്ങളുടെ ആവശ്യനേരത്ത്, ഞങ്ങളുടെ അപേക്ഷകൾ ഉപേക്ഷിക്കരുതേ, ഭാഗ്യവതിയും അനുഗ്രഹീതയു മായ കന്യകാമാതാവേ, സകല ആപത്തുകളിൽ നിന്നും എപ്പോഴും ഞങ്ങളെ സംരക്ഷിക്കണമെ
ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ അർഹരാകുവാൻ പരിശുദ്ധ ദൈവമാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ.
പ്രാർത്ഥിക്കാം
കർത്താവേ, പൂർണ്ണമനസ്സോടുകൂടി സാഷ്ടാംഗം വീണുകിടക്കുന്ന ഈ കുടുംബത്തെ തൃക്കൺ പാർക്കണമെ. എപ്പോഴും പരിശുദ്ധ കന്യകയായിരി ക്കുന്ന മറിയത്തിന്റെ അപേക്ഷയാൽ സകല ശത്രു ക്കളുടെ ഉപദ്രവങ്ങളിൽ നിന്ന് ഞങ്ങളെ ദയാപൂർവ്വം ഭക്ഷിക്കണമേ. ഈ അപേക്ഷകൾ ഞങ്ങളുടെ കർത്താവീശോമിശിഹായുടെ തിരുമുഖത്തെ പ്രതി തങ്ങൾക്ക് തരണമെ. ആമ്മേൻ.
പരിശുദ്ധ രാജ്ഞി
ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക ഞങ്ങൾ അർഹരാകുവാൻ പരിശുദ്ധ ദൈവമാതാവേ, ഞങ്ങൾക്കുവേണ്ട അപേക്ഷിക്കണമെ
പ്രാർത്ഥിക്കാം
സർവ്വശക്തനും നിത്യനുമായ ദൈവമേ, ഭാഗ വതിയായ മറിയത്തിന്റെ ആത്മാവും ശരീരവും അങ്ങയുടെ ദിവ്യപുത്രന് യോഗ്യ മായ വാസസ് ലമാകുവാൻ, ആദിയിൽ തന്നെ അങ്ങ് തീരുമാനി ച്ചുവല്ലോ. ആ ദിവ്യമാതാവിനെ ഓർത്ത് ആനന്ദി ക്കുന്ന ഞങ്ങൾ, അവളുടെ അനുഗ്രഹമേറിയ അപേക്ഷകളാൽ ഈ ലോകത്തിലുള്ള ആപത്തുകളിലും നിത്യമരണത്തിലും നിന്ന് രക്ഷ പ്പെടുവാൻ കൃപ നല്കണമെ. ഈ അപേക്ഷകൾ ഞങ്ങളുടെ കർത്താവീശോമിശിഹായുടെ തിരുമുഖത്തെ പ്രതി ഞങ്ങൾക്ക് തരണമെ. ആമ്മേൻ.
