Sad Secrets
ദുഃഖ രഹസ്യങ്ങൾ
ചൊവ്വ, വെള്ളി(വലിയ നോമ്പിലെ എല്ലാ ഞായറാഴ്ചകളിലും)
ഒന്നാം രഹസ്യം
നമ്മുടെ കർത്താവീശോമിശിഹാ പൂങ്കാവനത്തിൽ രക്തം വിയർത്തുവെന്ന ദു:ഖകരമായ ദിവ്യരഹസ്യത്തെപ്പറ്റി നമുക്ക് ധ്യാനിക്കാം.
വ്യാകുലമാതാവേ, മനുഷ്യരുടെ പാപങ്ങൾ ഓർത്തു ദുഃഖിക്കുന്നതിനും, അവയ്ക്ക് പരിഹാരം ചെയ്യുന്നതിനും ഞങ്ങളെ സഹായിക്കണമെ
1 സ്വർഗ്ഗ. 10 നന്മ, 1 ത്രിത്വ
(ഓ എന്റെ ഈശോയേ)
രണ്ടാം രഹസ്യം
ദുഃഖത്തിൻ്റെ രണ്ടാം രഹസ്യംനമ്മുടെ കർത്താവീശോമിശിഹാ പീലാത്തോസിന്റെ അരമനയിൽ വെച്ച് ചമ്മട്ടികൊണ്ട് അടിക്കപ്പെട്ടു എന്നതിൻമേൽ നമുക്ക് ധ്യാനിക്കാം
മാതാവേ, സദാചാരവിരുദ്ധമായ വസ്ത്രധാരണവും, നിർമ്മലമല്ലാത്ത സുഖസൗകര്യങ്ങളും, ഞങ്ങളുടെ കുടുംബത്തിൽ കടന്നു പറ്റാതിരിക്കാൻ ഞങ്ങളെ സഹായിക്കണമെ
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ
(ഓ എന്റെ ഈശോയെ )
മൂന്നാം രഹസ്യം
ദുഃഖത്തിൻ്റെ മൂന്നാം രഹസ്യംനമ്മുടെ കർത്താവീശോ മിശിഹായെ പടയാളികൾ മുൾമുടി ധരിപ്പിച്ചു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം
മാതാവേ, ഈശോയ്ക്കിഷ്ടമില്ലാത്ത യാതൊന്നിനും ഞങ്ങളുടെ ഓർമ്മയിലും ബുദ്ധിയിലും മനസ്സിലും പ്രവേശനം നല്കാതിരിക്കാൻ ഞങ്ങളെ സഹായിക്കണമ
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ
(ഓ എന്റെ ഈശോയെ )
നാലാം രഹസ്യം
ദുഃഖത്തിൻ്റെ നാലാം രഹസ്യംനമ്മുടെ കർത്താവീശോമിശിഹാ കുരിശുമരണത്തിന് വിധിക്കപ്പെട്ടശേഷം കുരിശു വഹിച്ച് ഗാഗുൽത്താമലയിലേക്ക് പോയി എന്നതിൻമേൽ നമുക്ക് ധ്യാനിക്കാം
മാതാവേ, അപമാനങ്ങളും സങ്കടങ്ങളും ഞങ്ങൾക്കനുഭവപ്പെടുമ്പോൾ ക്ഷമയോടെ അവ വഹിക്കുവാൻ ഞങ്ങളെ സഹായിക്കണമെ.
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ
(ഓ എന്റെ ഈശോയെ)
അഞ്ചാം രഹസ്യം
ദുഃഖത്തിൻ്റെ അഞ്ചാം രഹസ്യംനമ്മുടെ കർത്താവീശോമിഹാ രണ്ടു കള്ളന്മാരുടെ മദ്ധ്യേ കുരിശിൻമേൽ തറയ്ക്കപ്പെട്ടു എന്നതിൻമേൽ നമുക്ക് ധ്യാനിക്കാം
മാതാവേ, “ഞാൻ ലോകത്തിനും ലോകം എനിക്കും ക്രൂശിക്കപ്പെട്ടിരിക്കുന്നു” എന്ന മനഃസ്ഥിതിയോടെ, ദുരാഗ്രഹങ്ങളെ ക്രൂശിച്ച് ജീവിക്കുവാൻ ഞങ്ങളെ സഹായിക്കണമെ.
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ
(ഓ എന്റെ ഈശോയെ)
അമ്പത്തിമൂന്നുമണി ജപം കാഴ്ചവയ്ക്കേണ്ട പ്രകാരം
മുഖ്യദൂതനായിരിക്കുന്ന വി. മിഖായേലേ, വി. റപ്പായേലേ! ശ്ലീഹന്മാരായിരിക്കുന്ന വി. പത്രോസേ! വി. പൗലോസേ ! മാർ യോഹന്നാനേ! ഞങ്ങളുടെ പിതാവായ മാർ തോമശ്ലീഹായെ! ഞങ്ങളേറ്റം പാപികളായിരിക്കുന്നു എങ്കിലും ഞങ്ങൾ ജപിച്ച ഈ അമ്പത്തിമൂന്നുമണി ജപത്തെ നിങ്ങളുടെ സ്തുതികളോടു കൂടെ ഒന്നായിട്ടു ചേർത്ത് പരിശുദ്ധ ദൈവമാതാവിന്റെ തൃപ്പാദത്തിങ്കൽ ഏറ്റവും വലിയ ഉപഹാരമായി കാഴ്ചവെക്കാൻ നിങ്ങളോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ലുത്തിനിയ
കർത്താവേ! അനുഗ്രഹിക്കണമെ,
മിശിഹായെ അനുഗ്രഹിക്കണമെ,
കർത്താവേ! അനുഗ്രഹിക്കണമെ,
മിശിഹായെ! ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമെ.
മിശിഹായെ! ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമെ.
സ്വർഗ്ഗപിതാവായ ദൈവമേ,
പുത്രനായ ദൈവമേ,
പരിശുദ്ധാത്മാവായ ദൈവമേ,
ഏക ദൈവമായ പരിശുദ്ധ ത്രിത്വമെ,
പരിശുദ്ധ മറിയമെ,
അവതരിച്ച ദൈവപുത്രന്റെ മാതാവെ,
കന്യകകൾക്ക് മകുടമായ നിർമ്മല കന്യകേ,
മിശിഹായുടെ മാതാവെ,
പ്രസാദവരത്തിന്റെ മാതാവെ,
എത്രയും നിർമ്മലയായ മാതാവെ,
അത്യന്ത വിരക്തിയുള്ള മാതാവെ,
കളങ്കമറ്റ കന്യകയായ മാതാവെ,
കന്യാത്വത്തിന് ഭംഗം വരാത്ത മാതാവെ,
സ്നേഹത്തിന് ഏറ്റം യോഗ്യയായ മാതാവെ
അത്ഭുതത്തിന് വിഷയമായിരിക്കുന്ന മാതാവെ,
സൽബുദ്ധിയുടെ മാതാവേ,
സ്രഷ്ടാവിന്റെ മാതാവെ,
രക്ഷകന്റെ മാതാവെ,
വിവേകമതിയായ കന്യകേ,
വണക്കത്തിന് ഏറ്റവും യോഗ്യയായ കന്യകേ,
സ്തുതിക്ക് യോഗ്യയായ കന്യകേ
വല്ലഭയായ കന്യകേ,
വിശ്വസ്തയായ കന്യകേ,
നീതിയുടെ ദർപ്പണമെ,
ബോധജ്ഞാനത്തിന്റെ സിംഹാസനമേ,
ഞങ്ങളുടെ ആനന്ദത്തിന്റെ കാരണമെ,
ആദ്ധ്യാത്മിക പാത്രമേ,
ബഹുമാനത്തിന്റെ പാത്രമേ,
അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,
ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന റോസ പുഷ്പമേ,
ദാവീദിന്റെ കോട്ടയേ,
നിർമ്മലദന്തം കൊണ്ടുള്ള കോട്ടയേ,
സ്വർണ്ണാലയമേ,
വാഗ്ദാനത്തിന്റെ പേടകമേ,
സ്വർഗ്ഗത്തിന്റെ വാതിലേ,
ഉഷ:കാല നക്ഷത്രമേ,
രോഗികളുടെ ആരോഗ്യമേ
പാപികളുടെ സങ്കേതമേ,
പീഡിതരുടെ ആശ്വാസമേ,
ക്രിസ്ത്യാനികളുടെ സഹായമേ,
മാലാഖമാരുടെ രാജ്ഞി,
പൂർവ്വപിതാക്കന്മാരുടെ രാജ്ഞി,
പ്രവാചകന്മാരുടെ രാജ്ഞി,
ശ്ലീഹന്മാരുടെ രാജ്ഞി,
രക്തസാക്ഷികളുടെ രാജ്ഞി,
വന്ദകന്മാരുടെ രാജ്ഞി,
കന്യകകളുടെ രാജ്ഞി,
സകല വിശുദ്ധരുടെ രാജ്ഞി,
അമലോത്ഭവ രാജ്ഞി,
പരിശുദ്ധ ജപമാലയുടെ രാജ്ഞി,
സമാധാനത്തിന്റെ രാജ്ഞി,
സ്വർഗ്ഗാരോപിത രാജ്ഞി,
ഭൂലോക പാപങ്ങളെ സംവഹിക്കുന്ന ദിവ്യ ചെമ്മരിയാട്ടിൽ കുട്ടി
കർത്താവെ ഞങ്ങളുടെ പാപങ്ങൾ പൊറുക്കണമെ.
ഭൂലോക പാപങ്ങളെ സംവഹിക്കുന്ന ദിവ്യ ചെമ്മരിയാട്ടിൽ കുട്ടി
കർത്താവെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമെ
ഭൂലോക പാപങ്ങളെ സംവഹിക്കുന്ന ദിവ്യ ചെമ്മരിയാട്ടിൽ കുട്ടി
കർത്താവെ ഞങ്ങളെ അനുഗ്രഹിക്കണമെ
ദൈവത്തിന്റെ പുണ്യപൂർണ്ണയായ മാതാവേ, ഇതാ ഞങ്ങൾ അങ്ങയിൽ അഭയം തേടുന്നു. ഞങ്ങളുടെ ആവശ്യനേരത്ത്, ഞങ്ങളുടെ അപേക്ഷകൾ ഉപേക്ഷിക്കരുതേ, ഭാഗ്യവതിയും അനുഗ്രഹീതയുമായ കന്യകാമാതാവേ, സകല ആപത്തുകളിൽ നിന്നും എപ്പോഴും ഞങ്ങളെ സംരക്ഷിക്കണമെ
ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ അർഹരാകുവാൻ പരിശുദ്ധ ദൈവമാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ.
പ്രാർത്ഥിക്കാം
കർത്താവേ, പൂർണ്ണമനസ്സോടുകൂടി സാഷ്ടാംഗം വീണുകിടക്കുന്ന ഈ കുടുംബത്തെ തൃക്കൺ പാർക്കണമെ. എപ്പോഴും പരിശുദ്ധ കന്യകയായിരിക്കുന്ന മറിയത്തിന്റെ അപേക്ഷയാൽ സകല ശത്രുക്കളുടെ ഉപദ്രവങ്ങളിൽ നിന്ന് ഞങ്ങളെ ദയാപൂർവ്വം രക്ഷിക്കണമേ. ഈ അപേക്ഷകൾ ഞങ്ങളുടെ കർത്താവീശോമിശിഹായുടെ തിരുമുഖത്തെ പ്രതി ഞങ്ങൾക്ക് തരണമെ. ആമ്മേൻ.
പരിശുദ്ധ രാജ്ഞി
ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്കു ഞങ്ങൾ അർഹരാകുവാൻ പരിശുദ്ധ ദൈവമാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
പ്രാർത്ഥിക്കാം
സർവ്വശക്തനും നിത്യനുമായ ദൈവമേ, ഭാഗ്യവതിയായ മറിയത്തിന്റെ ആത്മാവും ശരീരവും അങ്ങയുടെ ദിവ്യപുത്രന് യോഗ്യമായ വാസസ്ഥലമാകുവാൻ, ആദിയിൽ തന്നെ അങ്ങ് തീരുമാനിച്ചുവല്ലോ. ആ ദിവ്യമാതാവിനെ ഓർത്ത് ആനന്ദിക്കുന്ന ഞങ്ങൾ, അവളുടെ അനുഗ്രഹമേറിയ അപേക്ഷകളാൽ ഈ ലോകത്തിലുള്ള ആപത്തുകളിലും നിത്യമരണത്തിലും നിന്ന് രക്ഷപ്പെടുവാൻ കൃപ നല്കണമെ. ഈ അപേക്ഷകൾ ഞങ്ങളുടെ കർത്താവീശോമിശിഹായുടെ തിരുമുഖത്തെ പ്രതി ഞങ്ങൾക്ക് തരണമെ. ആമ്മേൻ.
