Fifty-Three Bell Rosary(Secrets of Joy)
അമ്പത്തിമൂന്നുമണി ജപമാല
xr:d:DAFbFxdLWL4:51,j:1163221205,t:23032013ത്രിത്വസ്തുതി
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേയ്ക്കും ആമ്മേൻ.
അമ്പത്തിമൂന്നുമണി ജപം
അളവില്ലാത്ത സകല നന്മ സ്വരൂപിയായിരി സർവ്വേശ്വരാ കർത്താവേ! നന്ദി ഹീനരും പാപികളുമായിരിക്കുന്ന ഞങ്ങൾ അറു തിയില്ലാത്ത മഹിമ പ്രതാപത്തോടുകൂടിയിരിക്കുന്ന അങ്ങേ സന്നിധിയിൽ ജപം ചെയ്യാൻ അയോഗ്യ രായിരിക്കുന്നു എങ്കിലും അങ്ങേ മഹിമ പ്ര താപത്തോടു കൂടിയിരിക്കുന്ന അങ്ങേ അനന്തമായ ദയയിൻമേൽ ശരണപ്പെട്ടുകൊണ്ട് പരിശുദ്ധ ദൈവ മാതാവിന്റെ സ്തുതിക്കായി അമ്പത്തിമൂന്നുമണി ജപം ചെയ്യാൻ ആശിക്കുന്നു. ഈ ജപം ഭക്തിയോടു കൂടെ ചെയ്തു പലവിചാരം കൂടാതെ തികപ്പാൻ കർത്താവേ അങ്ങു സഹായം ചെയ്യണമെ
വിശ്വാസപ്രമാണം
സർവ്വശക്തനായ പിതാവും / ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടത്തെ ഏക പുത്രനും ഞങ്ങ ളുടെ കർത്താവുമായ ഈശോമിശിഹായിൽ ഞാൻ വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി കന്യകാമറിയത്തിൽ നിന്ന് പിറന്ന് പന്തിയോസ് പിലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ച് കുരിശിൽ തറയ്ക്കപ്പെട്ട്, മരിച്ച് അടക്കപ്പെട്ടു. പാതാളങ്ങളിൽ ഇറങ്ങി, മരിച്ചവരുടെ ഇടയിൽ നിന്ന് മൂന്നാം നാൾ ഉയിർത്തു. സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളി സർവ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു. അവിടെ നിന്ന് ജീവിക്കുന്നവരെയും മരിച്ചവരേയും വിധിക്കുവാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും / പാപങ്ങളുടെ മോചനത്തിലും ശരീരത്തിന്റെ ഉയിർപ്പിലും നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ
. 1 സ്വർഗ്ഗ
പിതാവായ ദൈവത്തിന്റെ മകളായിരിക്കുന്ന പരിശുദ്ധമറിയമേ, ഞങ്ങളിൽ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി ഫലം ചെയ്യുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ.
1 നന്മ.
പുത്രനായ ദൈവത്തിന്റെ മാതാവായിരിക്കുന്ന പരിശുദ്ധ മറിയമേ, ഞങ്ങളിൽ ദൈവശരണമെന്ന പുണ്യമുണ്ടായി വളരുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമെ. 1 നന്മ.
പരിശുദ്ധാത്മാവായ ദൈവത്തിന് ഏറ്റവും പ്രിയമുള്ള പരിശുദ്ധ മറിയമേ, ഞങ്ങളിൽ ദൈവഭക്തിയെന്ന പുണ്യമുണ്ടായി വർദ്ധിക്കുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമെ. 1 നന്മ. 1 ത്രിത്വ
സന്തോഷരഹസ്യങ്ങൾ
തിങ്കൾ, ശനി (ആഗമനകാലം മുതൽ അമ്പതുനോമ്പു വരെയുള്ള ഞായറാഴ്ചകളിലും)
ഒന്നാം രഹസ്യം
ദൈവപുത്രനായ ഈശോമിശിഹായെ ഗർഭം ധരിച്ചു പ്രസവിക്കുമെന്ന മംഗളവാർത്ത ഗ്രബ്രിയേൽ മാലാഖ പരി. കന്യാമറിയത്തെ അറിയിച്ചു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം /…
മാതാവേ, അങ്ങ് ദൈവ തിരുമനസ്സിന് കീഴ് വഴങ്ങിയതുപോലെ, ഞങ്ങളും എല്ലാ കാര്യങ്ങളിലും ദൈവ തിരുമനസ്സ് നിറവേറ്റുവാൻ ഞങ്ങളെ സഹായിക്കണമേ.
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ
(ഓ എന്റെ ഈശോയെ)
രണ്ടാം രഹസ്യം
ഏലീശ്വാമ്മ ഗർഭിണിയായ വാർത്ത കേട്ടപ്പോൾ പരി.കന്യകാമറിയം അവരെ സന്ദർശിച്ച് അവർക്ക് മൂന്ന് മാസം ശുശ്രൂഷ ചെയ്തു എന്നതിന്മേൽ നമുക്കു ധ്യാനിക്കാം
മാതാവേ, മറ്റുള്ളവരെ സഹായിക്കുവാൻ ലഭിക്കുന്ന അവസരങ്ങൾ ഉപയോഗിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമെ.
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ
(ഓ എന്റെ ഈശോയെ)
മൂന്നാം രഹസ്യം
പരി. കന്യകാമറിയം, തന്റെ ദിവ്യകുമാരനെ ബെത്ലെഹം നഗരിയിൽ കാലികളുടെ സങ്കേതമായിരുന്ന ഒരു ഗുഹയിൽ, പാതിരായ്ക്ക് പ്രസവിച്ച് ഒരു പുൽത്തൊട്ടിയിൽ കിടത്തി എന്നതിന്മേൽ നമുക്കു ധ്യാനിക്കാം..
മാതാവേ, സാമ്പത്തിക ക്ലേശങ്ങളും സൗകര്യക്കുറവുകളും ഞങ്ങൾക്കനുഭവപ്പെടുമ്പോൾ അവയെല്ലാം ക്ഷമയോടെ ദൈവകരങ്ങളിൽ നിന്ന് സ്വീകരിക്കുവാൻ ഞങ്ങളെ സഹായിക്കണമെ.
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
(ഓ എന്റെ ഈശോയെ)
നാലാം രഹസ്യം
പരി. ദൈവമാതാവ്, നാല്പതാം ദിവസം ഉണ്ണീശോയെ ദൈവാലയത്തിൽ ശെമയോന്റെ കരങ്ങളിൽ ദൈവത്തിന് സമർപ്പിച്ചു എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം.
മാതാവേ, ഞങ്ങൾക്കുള്ളതെല്ലാം ദൈവത്തിൽ നിന്ന് ലഭിച്ച സൗജന്യ ദാനങ്ങളാണെന്ന് മനസ്സിലാക്കി, അവയെല്ലാം ദൈവത്തിന് സമർപ്പിച്ച് ജീവിക്കുവാൻ ഞങ്ങളെ സഹായിക്കണമെ
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
(ഓ എന്റെ ഈശോയെ)
അഞ്ചാം രഹസ്യം
പരി. ദൈവമാതാവ്, തന്റെ ദിവ്യകുമാരന് പന്ത്രണ്ടു വയസ്സ് പ്രായമായിരുന്നപ്പോൾ, അവിടത്തെ കാണാതെ അന്വേഷിച്ചു മൂന്നാം ദിവസം ദൈവാലയത്തിൽ കണ്ടെത്തി എന്നതിന്മേൽ നമുക്ക് ധ്യാനിക്കാം.
മാതാവേ, ഈശോയിൽ നിന്ന് ഞങ്ങളെ അകറ്റുന്ന എല്ലാ വർജ്ജിക്കുന്നതിനും, ഈശോയിലേക്കടുക്കുവാൻ സഹായിക്കുന്ന എല്ലാ സ്വീകരിക്കുന്നതിനും ഞങ്ങളെ അനുഗ്രഹിക്കണമേ.
1 സ്വർഗ്ഗ. 10 നന്മ. 1 ത്രിത്വ.
(ഓ എന്റെ ഈശോയെ)
അമ്പത്തിമൂന്നുമണി ജപം കാഴ്ച വയ്ക്കേണ്ട പ്രകാരം
മുഖ്യദൂതനായിരിക്കുന്ന വി. മിഖായേലേ, വി. റപ്പായേലേ! ശ്ലീഹന്മാരായിരിക്കുന്ന വി. പത്രോസേ! വി. പൗലോസേ ! മാർ യോഹന്നാനേ! ഞങ്ങളുടെ പിതാവായ മാർ തോമശ്ലീഹായെ! ഞങ്ങളേറ്റം പാപികളായിരിക്കുന്നു എങ്കിലും ഞങ്ങൾ ജപിച്ച ഈ അമ്പത്തിമൂന്നുമണി ജപത്തെ നിങ്ങളുടെ സ്തുതികളോടു കൂടെ ഒന്നായിട്ടു ചേർത്ത് പരിശുദ്ധ ദൈവമാതാവിന്റെ തൃപ്പാദത്തിങ്കൽ ഏറ്റവും വലിയ ഉപഹാരമായി കാഴ്ചവെക്കാൻ നിങ്ങളോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ലുത്തിനിയ
കർത്താവേ! അനുഗ്രഹിക്കണമെ,
മിശിഹായെ അനുഗ്രഹിക്കണമെ,
കർത്താവേ! അനുഗ്രഹിക്കണമെ,
മിശിഹായെ! ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമെ.
മിശിഹായെ! ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമെ.
സ്വർഗ്ഗപിതാവായ ദൈവമേ,
പുത്രനായ ദൈവമേ,
പരിശുദ്ധാത്മാവായ ദൈവമേ,
ഏക ദൈവമായ പരിശുദ്ധ ത്രിത്വമെ,
പരിശുദ്ധ മറിയമെ,
അവതരിച്ച ദൈവപുത്രന്റെ മാതാവെ,
കന്യകകൾക്ക് മകുടമായ നിർമ്മല കന്യകേ,
മിശിഹായുടെ മാതാവെ,
പ്രസാദവരത്തിന്റെ മാതാവെ,
എത്രയും നിർമ്മലയായ മാതാവെ,
അത്യന്ത വിരക്തിയുള്ള മാതാവെ,
കളങ്കമറ്റ കന്യകയായ മാതാവെ,
കന്യാത്വത്തിന് ഭംഗം വരാത്ത മാതാവെ,
സ്നേഹത്തിന് ഏറ്റം യോഗ്യയായ മാതാവെ
അത്ഭുതത്തിന് വിഷയമായിരിക്കുന്ന മാതാവെ,
സൽബുദ്ധിയുടെ മാതാവേ,
സ്രഷ്ടാവിന്റെ മാതാവെ,
രക്ഷകന്റെ മാതാവെ,
വിവേകമതിയായ കന്യകേ,
വണക്കത്തിന് ഏറ്റവും യോഗ്യയായ കന്യകേ,
സ്തുതിക്ക് യോഗ്യയായ കന്യകേ
വല്ലഭയായ കന്യകേ,
വിശ്വസ്തയായ കന്യകേ,
നീതിയുടെ ദർപ്പണമെ,
ബോധജ്ഞാനത്തിന്റെ സിംഹാസനമേ,
ഞങ്ങളുടെ ആനന്ദത്തിന്റെ കാരണമെ,
ആദ്ധ്യാത്മിക പാത്രമേ,
ബഹുമാനത്തിന്റെ പാത്രമേ,
അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,
ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന റോസ പുഷ്പമേ,
ദാവീദിന്റെ കോട്ടയേ,
നിർമ്മലദന്തം കൊണ്ടുള്ള കോട്ടയേ,
സ്വർണ്ണാലയമേ,
വാഗ്ദാനത്തിന്റെ പേടകമേ,
സ്വർഗ്ഗത്തിന്റെ വാതിലേ,
ഉഷ:കാല നക്ഷത്രമേ,
രോഗികളുടെ ആരോഗ്യമേ
പാപികളുടെ സങ്കേതമേ,
പീഡിതരുടെ ആശ്വാസമേ,
ക്രിസ്ത്യാനികളുടെ സഹായമേ,
മാലാഖമാരുടെ രാജ്ഞി,
പൂർവ്വപിതാക്കന്മാരുടെ രാജ്ഞി,
പ്രവാചകന്മാരുടെ രാജ്ഞി,
ശ്ലീഹന്മാരുടെ രാജ്ഞി,
രക്തസാക്ഷികളുടെ രാജ്ഞി,
വന്ദകന്മാരുടെ രാജ്ഞി,
കന്യകകളുടെ രാജ്ഞി,
സകല വിശുദ്ധരുടെ രാജ്ഞി,
അമലോത്ഭവ രാജ്ഞി,
പരിശുദ്ധ ജപമാലയുടെ രാജ്ഞി,
സമാധാനത്തിന്റെ രാജ്ഞി,
സ്വർഗ്ഗാരോപിത രാജ്ഞി,
ഭൂലോക പാപങ്ങളെ സംവഹിക്കുന്ന ദിവ്യ ചെമ്മരിയാട്ടിൽ കുട്ടി
കർത്താവെ ഞങ്ങളുടെ പാപങ്ങൾ പൊറുക്കണമെ.
ഭൂലോക പാപങ്ങളെ സംവഹിക്കുന്ന ദിവ്യ ചെമ്മരിയാട്ടിൽ കുട്ടി
കർത്താവെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമെ
ഭൂലോക പാപങ്ങളെ സംവഹിക്കുന്ന ദിവ്യ ചെമ്മരിയാട്ടിൽ കുട്ടി
കർത്താവെ ഞങ്ങളെ അനുഗ്രഹിക്കണമെ
ദൈവത്തിന്റെ പുണ്യപൂർണ്ണയായ മാതാവേ, ഇതാ ഞങ്ങൾ അങ്ങയിൽ അഭയം തേടുന്നു. ഞങ്ങളുടെ ആവശ്യനേരത്ത്, ഞങ്ങളുടെ അപേക്ഷകൾ ഉപേക്ഷിക്കരുതേ, ഭാഗ്യവതിയും അനുഗ്രഹീതയുമായ കന്യകാമാതാവേ, സകല ആപത്തുകളിൽ നിന്നും എപ്പോഴും ഞങ്ങളെ സംരക്ഷിക്കണമെ
ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ അർഹരാകുവാൻ പരിശുദ്ധ ദൈവമാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ.
പ്രാർത്ഥിക്കാം
കർത്താവേ, പൂർണ്ണമനസ്സോടുകൂടി സാഷ്ടാംഗം വീണുകിടക്കുന്ന ഈ കുടുംബത്തെ തൃക്കൺ പാർക്കണമെ. എപ്പോഴും പരിശുദ്ധ കന്യകയായിരിക്കുന്ന മറിയത്തിന്റെ അപേക്ഷയാൽ സകല ശത്രുക്കളുടെ ഉപദ്രവങ്ങളിൽ നിന്ന് ഞങ്ങളെ ദയാപൂർവ്വം രക്ഷിക്കണമേ. ഈ അപേക്ഷകൾ ഞങ്ങളുടെ കർത്താവീശോ മിശിഹായുടെ തിരുമുഖത്തെ പ്രതി ഞങ്ങൾക്ക് തരണമെ. ആമ്മേൻ.
പരിശുദ്ധ രാജ്ഞി
ഈശോമിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ അർഹരാകുവാൻ പരിശുദ്ധ ദൈവമാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ
പ്രാർത്ഥിക്കാം
സർവ്വശക്തനും നിത്യനുമായ ദൈവമേ, ഭാഗ്യവതിയായ മറിയത്തിന്റെ ആത്മാവും ശരീരവും അങ്ങയുടെ ദിവ്യപുത്രന് യോഗ്യമായ വാസസ്ഥലമാകുവാൻ, ആദിയിൽ തന്നെ അങ്ങ് തീരുമാനിച്ചുവല്ലോ. ആ ദിവ്യമാതാവിനെ ഓർത്ത് ആനന്ദിക്കുന്ന ഞങ്ങൾ, അവളുടെ അനുഗ്രഹമേറിയ അപേക്ഷകളാൽ ഈ ലോകത്തിലുള്ള ആപത്തുകളിലും നിത്യമരണത്തിലും നിന്ന് രക്ഷപ്പെടുവാൻ കൃപ നല്കണമെ. ഈ അപേക്ഷകൾ ഞങ്ങളുടെ കർത്താവീശോമിശിഹായുടെ തിരുമുഖത്തെ പ്രതി ഞങ്ങൾക്ക് തരണമെ. ആമ്മേൻ.
