പരിശുദ്ധാത്മാവിനെ ആശ്രയിക്കുന്നവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും സമാധാനവും ആശംസിക്കുകയാണ്. 46- സങ്കീർത്തനം 4 തിരുവചനം ദൈവത്തിൻ്റെ നഗരത്തെ അത്യുന്നതന്റെ വിശുദ്ധ നിവാസത്തെ സന്തുഷ്ടമാക്കിക്കൊണ്ട് ഒഴുകുന്ന ഒരു നദിയുണ്ട് ആ നദിയുടെ പേരാണ് പരിശുദ്ധാത്മാവ്. പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നിടത്തെല്ലാം വലിയ ആനന്ദമാണ്. നമ്മുടെ വ്യക്തി ജീവിതത്തിലും കുടുംബങ്ങളിലും കൂട്ടായ്മകളിലും സമർപ്പിത സമൂഹങ്ങളിലും തിരുസഭയിലും ലോകം മുഴുവനും ആത്മാവിൻ്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുമ്പോൾ ദുഃഖം മാറും, നിരാശ നീങ്ങും, ആനന്ദത്തിന്റെ സമൃദ്ധി നമ്മുടെ ജീവിതങ്ങളിലേക്ക് എല്ലാം നിറയപ്പെടുകയാണ് നമുക്ക് ആത്മാവിനെ വിളിച്ച് പ്രാർത്ഥിക്കാം. പരിശുദ്ധാത്മാവ് നിറഞ്ഞ് ഒഴുക്കിനായി പ്രാർത്ഥിക്കാം പരിശുദ്ധാത്മാവേ എന്റെ ജീവിതത്തിലേക്ക്, എൻ്റെ കുടുംബത്തിലേക്ക്, ഞാനായിരിക്കുന്ന സമൂഹത്തിലേക്ക്, എന്റെ തലമുറകളിലേക്ക്, എൻ്റെ കുഞ്ഞുങ്ങളിലേക്ക്, എന്റെ നിയോഗങ്ങളിലേക്ക്, എന്റെ പ്രവർത്തന മണ്ഡലങ്ങളിലേക്ക് ഒരു നദി പോലെ നിറഞ്ഞു ഒഴുകണമേ എന്ന് നമ്മൾ ആഗ്രഹത്തോടെ പ്രാർത്ഥിക്കാം.
നമ്മെക്കാൾ അധികമായി നമ്മുടെ ദൈവത്തിൻ്റെ ആത്മാവ് സന്നിതമാകുവാൻ പ്രാർത്ഥിക്കുക. പരിശുദ്ധാത്മാവിൻ്റെ ജീവനുള്ള സാന്നിധ്യം അനുഭവിക്കുവാൻ നമ്മൾ ഒരോരുതർക്കും പ്രാർത്ഥിക്കാം. ദൈവത്തിൻ്റെ നിവാസം നമ്മൾ ഓരോരുത്തരും ആണ്. വിശുദ്ധ പൗലോസ് പറയുന്നുണ്ട് നിങ്ങൾ ജീവിക്കുന്ന ദൈവത്തിൻറെ ആലയമാണ്. നമ്മുടെ ശരീരം ദൈവത്തിൻ്റെ ആലയമാണ്. നമ്മുടെ ശരീരത്തിലും മനസ്സിലും ആത്മാവിലും പരിശുദ്ധാത്മാവ് നൽകുന്ന ആനന്ദത്തിന്റെ അഭിഷേകം വ്യാപരിക്കുവാൻ പ്രാർത്ഥിക്കാം. മനസ്സിൻ്റെ ഭാരങ്ങൾ, വിവിധങ്ങളായ ദുഃഖങ്ങൾ, ദുരിതങ്ങൾ, കഷ്ടതകൾ എല്ലാം കർത്താവിൻ്റെ ആത്മാവിനെ ഏൽപ്പിച്ചു കൊടുക്കുക. പരിശുദ്ധാത്മാവ് സർവ്വശക്തനായ ദൈവം ആണ്. പരിശുദ്ധാത്മാവേ വരണമേ എന്ന് നമുക്ക് പ്രാർത്ഥിച്ചു കൊണ്ടിരിക്കാം. പരിശുദ്ധാത്മാവേ നദി പോലെ ഒഴുകണമേ. പരിശുദ്ധാത്മാവേ അങ്ങയെ നിരന്തരം ആശ്രയിക്കുവാനും എപ്പോഴും സ്നേഹിക്കുവാനും എപ്പോഴും അവിടത്തെ സ്വരം അനുസരിച്ച് മുന്നോട്ട് പോകുവാനും പരിശുദ്ധാത്മാവേ കൃപ തരണമേ. ജ്ഞാനം നൽകേണമേ. ആമ്മേൻ കർത്താവേ, ആമ്മേൻ പരിശുദ്ധാത്മാവേ, ആമ്മേൻ ഗ്ലോറിയ. പരിശുദ്ധാത്മാവിന്റെ മണവാട്ടി തിരുസഭയുടെ നാഥയുമായ പരിശുദ്ധ അമ്മ മാതാവേ, അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.
പ്രിയ ദൈവമക്കളെ നമ്മുടെ ജീവിതങ്ങളെ പരിശുദ്ധാത്മാവിൽ ബലപ്പെടുത്തുന്ന കർത്താവിൻ്റെ ജീവനുള്ള വചനത്തിന്റെ മുൻപിൽ പ്രാർത്ഥനാപൂർവ്വം ആയിരിക്കാം. ഇന്നത്തെ വചനത്തിലൂടെ ദൈവത്തിൻറെ ആത്മാവ് നമുക്ക് നൽകുന്ന അനുഭവങ്ങളിൽ അല്ല പരിശുദ്ധാത്മാവിൽ ആശ്രയിക്കുക. വളരെ പ്രാധാന്യമുള്ള ആലോചനയാണ് ഇന്ന് ദൈവവചനത്തിൽ നിന്ന് കർത്താവിൻ്റെ അരൂപി നമുക്ക് നൽകുന്നത്. നമ്മുടെ ജീവിതങ്ങളിൽ പല പരാജയങ്ങൾക്കും തകർച്ചകൾക്കും അത് ബിസിനസിൽ ആകാം, ജോലി മേഖലയിൽ ആകാം, കർത്താവ് ഭരമേൽപ്പിച്ച ശുശ്രൂഷ മണ്ഡലങ്ങളിൽ ആകാം, കുടുംബജീവിതത്തിൽ ആകാം,, സമർപ്പിത ജീവിതത്തിലാകാം, പൗരോഹിത്യ ശുശ്രൂഷകളിൽ ആകാം. പലപ്പോഴും നമുക്ക് പരാജയങ്ങളും പകർച്ചകളും സംഭവിക്കുന്നതിന്റെ ഒരു പ്രധാന കാരണം പരിശുദ്ധാത്മാവിനോട് ആലോചന ചോദിക്കാതെ ചെയ്യുന്നതാണ്. പരിശുദ്ധാത്മാവിനെ ആശ്രയിക്കാതെ കഴിഞ്ഞ നാളുകളിൽ നമ്മുടെ ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങളെ ആശ്രയിച്ച് ആ അനുഭവങ്ങളുടെ വെളിച്ചത്തിൽ പലപ്പോഴും കാര്യങ്ങൾ ചെയ്യാൻ നമ്മൾ പരിശ്രമിക്കുമ്പോൾ അത് പരാജയത്തിലേക്കും തകർച്ചയിലേക്കും നമ്മളെക്കൊണ്ട് ചെന്നെത്തിമെന്ന് എത്ര എത്ര അനുഭവങ്ങളാണ് വേദപുസ്തകത്തിന്റെ അടിസ്ഥാനത്തിൽ നമുക്ക് കാണുവാൻ ആയിട്ട് കഴിയുന്നത്.
ദൈവജനം എപ്പോഴും ആശ്രയിക്കേണ്ടത് ദൈവത്തിൻ്റെ പരിശുദ്ധാത്മാവിനെയാണ്. നമ്മൾ മുന്നോട്ടു പോകേണ്ടത് പരിശുദ്ധാത്മാവ് നൽകുന്ന ആലോചനകളിൽ ആണ്. കർത്താവിൻ്റെ ജ്ഞാനം, കർത്താവിൻ്റെ അറിവ്, കർത്താവിൻ്റെ വിവേകം, കർത്താവ് നൽകുന്ന ആലോചനകൾ ഇതൊക്കെ മനസ്സിലാക്കി നമ്മുടെ ജീവിതങ്ങൾ സമ്പന്നമാക്കാൻ സ്വർഗ്ഗം ആഗ്രഹിക്കുകയാണ്. ഏത് കാര്യത്തിലും പരിശുദ്ധാത്മാവിനോട് ആലോചന ചോദിക്കണം. നമ്മൾ ഒരുപാട് പരിമിതികൾ ഉള്ളവരാണ്. നമ്മുടെ ബുദ്ധിക്ക് ഒരുപാട് ലിമിറ്റേഷൻസ് ഉണ്ട്. ദുർബലരും നിസ്സാരരും ബലഹീനരും പലപ്പോഴും ഒരു കാര്യം ചെയ്യാൻ പ്രാപ്തിയില്ലാത്തവരാണ്. നമ്മൾ പ്രാപ്തർ ഒന്നുമല്ല. നമ്മൾ ഒരുപാട് നിസ്സാരതകൾ ഉള്ളവരാണ്. ഇതിന് നടുവിൽ ഏതു കാര്യത്തിനും അത് ചെറിയ കാര്യമാകട്ടെ വലിയ കാര്യമാകട്ടെ നമ്മൾ കർത്താവിൻ്റെ ആത്മാവിനെ ആശ്രയിക്കുമ്പോൾ അതിനൊരു തീർപ്പുണ്ടാകും. അതിനൊരു ക്രമീകരണം ഉണ്ടായിരിക്കും, കൃത്യമായ നടത്തിപ്പുണ്ടാകും.
നമ്മൾ പലപ്പോഴും ചിന്തിക്കുന്നത് നമുക്ക് അനുഭവങ്ങൾ ഇല്ലേ നമുക്ക് ഇത്രയും പരിചയസമ്പത്ത് ഉണ്ടല്ലോ ദൈവം നമുക്ക് വിവേകം തന്നിട്ടുണ്ടല്ലോ അതിനനുസരിച്ച് കാര്യങ്ങൾ ചെയ്യണം എന്നാണ്. ദൈവം നമുക്ക് അതിനുള്ള വിവേകവും അറിവും കാര്യങ്ങൾ വിവേചിച്ചറിയാനുള്ള സെൻസ് ഒക്കെ തന്നിട്ടുണ്ട്. എങ്കിലും നമ്മൾ ശ്രദ്ധിക്കണം ദൈവം മക്കളെ, പലപ്പോഴും നമ്മൾ കഴിഞ്ഞ നാളുകളിൽ നമുക്ക് ലഭിച്ച പരിചയസമ്പത്തുകളുടെയും അനുഭവങ്ങളുടെയും വെളിച്ചത്തിൽ നമ്മൾ ജീവിതം മുന്നോട്ടു കൊണ്ടു പോയാൽ പലപ്പോഴും അത് കൃപയിലോ വളർച്ചയിലോ എത്തുകയില്ല. പല അനുഭവങ്ങളും ശരിയാകണമെന്നില്ല. ചിലപ്പോൾ ഓരോ സമയത്തും ഓരോ രീതിയിൽ ആയിരിക്കും പരിശുദ്ധാത്മാവ് നമ്മളെ നയിക്കുന്നത്. ഇത് തിരിച്ചറിയാതെ ഈ ആലോചന മനസ്സിലാക്കാതെ കഴിഞ്ഞ നാളുകളിൽ ലഭിച്ച അനുഭവങ്ങളുടെ വെളിച്ചത്തിൽ കാര്യങ്ങൾ ക്രമപ്പെടുത്താൻ പരിശ്രമിക്കുമ്പോൾ അത് തികച്ചും പരാജയത്തിൽ നമ്മളെക്കൊണ്ട് ചെന്നെത്തിക്കും.
സക്കറിയ പ്രവചനം 4 അധ്യായം 6 തിരുവചനം അവൻ എന്നോട് പറഞ്ഞു കർത്താവ് സെറുബാബേലിനോട് അരുളി ചെയ്യുന്നു. സൈന്യബലത്താലുമല്ല കരബലത്താലുമല്ല എൻ്റെ ആത്മാവിൽ ആണ് സൈന്യങ്ങളുടെ കർത്താവ് അരുളി ചെയ്യുന്നു. ചിലപ്പോൾ ഓരോ സമയത്തും ഓരോ രീതിയിൽ ആയിരിക്കും പരിശുദ്ധാത്മാവ് നമ്മളെ നയിക്കുന്നത്. ഇത് തിരിച്ചറിയാതെ ഈ ആലോചന മനസ്സിലാക്കാതെ കഴിഞ്ഞ നാളുകളിൽ ലഭിച്ച അനുഭവങ്ങളുടെ വെളിച്ചത്തിൽ കാര്യങ്ങൾ ക്രമപ്പെടുത്താൻ പരിശ്രമിക്കുമ്പോൾ അത് തികച്ചും പരാജയത്തിൽ നമ്മളെക്കൊണ്ട് എത്തിക്കും. പ്രവാചകനായ സക്കറിയ ആത്മാവിൽ കാണുകയാണ് എന്താ സക്കറിയ കണ്ടത് കരബലത്താലുമല്ല സൈന്യബലത്താലുമല്ല എൻ്റെ ആത്മാവിലാണ് കർത്താവ് അരുളി ചെയ്യുന്നു. ഈ വചനത്തിലൂടെ കർത്താവിൻ്റെ ആത്മാവ് നമുക്ക് നൽകുന്ന ആലോചന എന്താണ് ? നമ്മൾ അനേകപ്രാവശ്യം വായിച്ചിട്ടുള്ള ധ്യാനിച്ചിട്ടുള്ള വചനമാണിത്.
നമ്മുടെ ജീവിതങ്ങൾ മുന്നോട്ടു പോകേണ്ടത് കർത്താവിൻ്റെ മിനിസ്ട്രികൾ, കർത്താവിൻ്റെ ശുശ്രൂഷകൾ, കർത്താവിൻ്റെ ഭവനങ്ങൾ, കർത്താവിൻ്റെ കൂട്ടായ്മകൾ, കർത്താവിൻ്റെ സമൂഹങ്ങൾ, കർത്താവിൻ്റെ സഭ ഇതെല്ലാം മുന്നോട്ട് കൊണ്ടുപോകേണ്ടത് സൈന്യബലത്താലുമല്ല കരബലത്താലുമല്ല എന്നു പറഞ്ഞാൽ പൊളിറ്റിക്കൽ പവറോ, മണി പവറോ, മസില് പവറോ, ബ്രെയിൻ പവറോ ഒന്നുമല്ല നമ്മളെ മുന്നോട്ടു കൊണ്ടുപോകേണ്ടത് ദൈവത്തിൻ്റെ പരിശുദ്ധാത്മാവാണ്. .ഹല്ലേലുയ്യ പരിശുദ്ധാത്മാവിനെ ആശ്രയിച്ചുകൊണ്ട് പരിശുദ്ധാത്മാവിന്റെ ആലോചന സ്വീകരിച്ചുകൊണ്ട് പരിശുദ്ധാശക്തിയിൽ നമ്മൾ മുന്നോട്ടു പോയാൽ ആ മുന്നേറ്റത്തെ തടയുവാനും തകർക്കുവാനോ ഇല്ലാതാക്കുവാനോ ഒരു ശക്തിക്കും സാധിക്കുകയില്ല. വേദ പുസ്തകത്തിൽ സാക്ഷ്യപ്പെടുത്തുകയാണ് പരിശുദ്ധാത്മാവാണ് ദൈവരാജ്യത്തിന്റെ ശുശ്രൂഷകളെ നയിക്കുന്നത്, പരിശുദ്ധാത്മാവാണ് തിരുസഭയെ നയിക്കുന്നത്, പരിശുദ്ധാത്മാവ് ആയിരിക്കണം നമ്മുടെ കുടുംബങ്ങളെ നമ്മുടെ സമൂഹങ്ങളെ കൂട്ടായ്മകളെ കണ്ട്രോൾ ചെയ്യേണ്ടത്.
അനുഭവങ്ങളുടെ വെളിച്ചത്തിൽ നമ്മുടെ ജീവിതത്തിലെ എക്സ്പീരിയൻസുകളിൽ ചില പരിചയ സമ്പത്തുകളുടെ വെളിച്ചത്തിൽ മാത്രം ഈ കാര്യങ്ങൾ ചെയ്യാൻ സാധ്യമല്ല എന്ന് ദൈവത്തിൻ്റെ മാറ്റമില്ലാത്ത വചനം നമ്മെ ബോധ്യപ്പെടുത്തുന്നു. എപ്പോഴും പരിശുദ്ധാത്മാവിനെ ആശ്രയിക്കുക. പരിശുദ്ധാത്മാവിനെയാണ് ആശ്രയിക്കേണ്ടത്. അനുഭവങ്ങളിലല്ല ആശ്രയിക്കേണ്ടത്, സാഹചര്യങ്ങളിൽ അല്ല ആശ്രയിക്കേണ്ടത്, നമ്മുടെ പരിചയ സമ്പത്തിലോ, വിദ്യാഭ്യാസത്തിലോ, ഡിഗ്രികളിലോ അല്ല നമ്മൾ ആശ്രയിക്കേണ്ടത് ആശ്രയം എപ്പോഴും പരിശുദ്ധാത്മാവിൽ മാത്രമായിരിക്കണം. ഹാലേലൂയ ഈ ഒരു ആലോചന കർത്താവ് ഇന്ന് നമുക്ക് തരികയാണ് അപ്പസ്തോലപ്രവർത്തനം 1 – 2 ൽ പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ വന്നു കഴിയുമ്പോൾ നിങ്ങൾ ശക്തി പ്രാപിക്കും ആത്മാവിന്റെ ശക്തി നമ്മളെ നിയന്ത്രിക്കും പരിശുദ്ധാത്മാ ശക്തി എല്ലാം ക്രമീകരിക്കും എല്ലാം കൂട്ടിച്ചേർക്കുകയാണ് എല്ലാം സജ്ജമാക്കുകയാണ്..
നമുക്ക് ആവശ്യം ഈ ശക്തിയാണ് ഈ ശക്തിക്കുവേണ്ടിയാണ് നമ്മൾ മുട്ടുമടക്കി ചങ്കുപൊട്ടി നിലവിളിക്കേണ്ടത്. അപ്പസ്തോല പ്രവർത്തനങ്ങൾ 16 അധ്യായം 6 – 7 ഉം വചനങ്ങൾ വായിക്കണം. അവിടെ വിശുദ്ധ പൗലോസ് എത്രയോ അനുഭവങ്ങൾ ഉള്ളവനാണ്. കർത്താവിൻ്റെ മിഷ്യനുമായി ബന്ധപ്പെട്ട് അദ്ദേഹം വളരെ പ്രധാനപ്പെട്ട മിഷണറി യാത്രകൾ നടത്തിയിട്ടുണ്ട്. പല സഭകളും കർത്താവിന് വേണ്ടി സ്ഥാപിച്ചിട്ടുണ്ട്. .കർത്താവിൻ്റെ വിശ്വസ്തനായ ശ്ലീഹ ആയിരുന്നു ഈ പൗലോസ് ശ്ലീഹ. പൗലോസ് ശ്ലീഹ ഏഷ്യയിൽ വചനം പ്രസംഗിക്കാൻ ആഗ്രഹിക്കുകയാണ്. ഏഷ്യയിലേക്ക് പോകുവാൻ ഒരുങ്ങുമ്പോൾ പരിശുദ്ധാത്മാവ് പറയും ഏഷ്യയിലേക്ക് പോകരുത് പരിശുദ്ധാത്മാവ് തടയുകയാണ്. എന്തിനാണ് ആത്മാവിൻ്റെ ആലോചന പൗലോസ് സ്വീകരിച്ചത്. എത്രയോ എത്രയോ മിഷൻ പ്രവർത്തനങ്ങൾ പൗലോസ് ശ്ലീഹ ചെയ്തിട്ടുണ്ട്. തന്റെ അനുഭവങ്ങളിലും തൻ്റെ പരിചയസമ്പത്തിലും ആശ്രയിച്ച് പൗലോസ് ശ്ലീഹായക്ക് മുന്നോട് പോകാമായിരുന്നില്ലേ. പോയിരുന്നുവെങ്കിൽ ദൈവം തന്നെ ഏൽപ്പിച്ച ശുശ്രൂഷകൾ വളരുകയില്ലായിരുന്നു. ഇന്ന് പല ശുശ്രൂഷകളും വളരുന്നില്ലെങ്കിൽ പലയിടങ്ങളിലും മുരടിപ്പാണ് സംഭവിക്കുന്നതെങ്കിൽ അതിനു കാരണം പരിശുദ്ധാത്മാവിന്റെ ആലോചനകൾ ഇല്ലാതെയാണ് നമ്മൾ മുന്നോട്ടു പോകുന്നതുകൊണ്ടാണ്.
നമ്മുടെ മാനുഷികമായ ബുദ്ധിയിട്ട് പെരുകി പെരുകി നമ്മുടെ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് പലപ്പോഴും നമ്മൾ കാര്യങ്ങൾ നോക്കിക്കാണുന്നതും ക്രമീകരിക്കുന്നതും. വിശുദ്ധ പൗലോസിന്റെ ജീവിതത്തിലേക്ക് നമുക്ക് നോക്കാം. പൗലോസ് ശ്ലീഹാ പരിശുദ്ധാത്മാവിനെ ആശ്രയിച്ചു പരിശുദ്ധാത്മാവിനെ ആലോചന സ്വീകരിച്ചു. അദ്ദേഹം തീരുമാനിച്ചു ഏഷ്യയിലേക്ക് പോകണ്ട ബഥീനയിലേക്ക് പോകാം എന്ന് തീരുമാനിച്ചു. പരിശുദ്ധാത്മാവ് പറഞ്ഞു വേണ്ട അങ്ങോട്ടും പോകേണ്ട. ആ സമയത്ത് പോയാൽ മതി എത്ര യാത്ര ചെയ്തിരിക്കുന്നു എന്ന് വിശുദ്ധ പൗലോസ് ചിന്തിക്കാതെ പരിശുദ്ധാത്മാവിൻ്റെ സ്വരം കേൾക്കുകയും ആലോചന സ്വീകരിക്കുകയും ചെയ്തു. തൽഫലമായി മേക്കോധോനിലേക്ക് പോകുന്നു. യൂറോപ്പിന്റെ മണ്ണിൽ സുവിശേഷത്തിന്റെ വാതിൽ തുറക്കുകയാണ്. കർത്താവ് വിശുദ്ധ പൗലോസിന്റെ ശുശ്രൂഷ വഴി യൂറോപ്പിന്റെ മണ്ണിൽ പരിശുദ്ധാത്മാവ് സഭക്ക് ജന്മം കൊടുക്കുകയാണ്. പിന്നീടുള്ള വചനഭാഗങ്ങൾ വായിക്കുമ്പോൾ നമുക്ക് കാണാൻ കഴിയും. ഇതിനോട് ബന്ധപ്പെട്ട് ഒരുപാട് സഹനങ്ങൾ വിശുദ്ധ പൗലോസിന്റെയും അദ്ദേഹത്തിൻ്റെ കൂടെ ഉണ്ടായിരുന്ന മറ്റു പ്രവാചകരുടെ ജീവിതത്തിലും ഉണ്ടായി.
സീലാസുണ്ട്, വിശുദ്ധ ലൂക്കായി ഉണ്ട് എന്നാൽ വചനം സാക്ഷ്യപ്പെടുത്തുകയാണ്.അപ്പസ്തോല പ്രവർത്തനം 16 – 25 അർദ്ധരാത്രി ആയപ്പോൾ അവർ കീർത്തനം പാടി ദൈവത്തെ സ്തുതിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവർ സ്തുതിച്ച് പാടി ആരാധിച്ചത് ഈ പീഡനത്തിൽ നിന്നും രക്ഷപ്പെടാന്നുമല്ല ദൈവത്തിൽ ആശ്രയിക്കുക അവരുടെ ജീവിതചര്യയായിരുന്നു. അവർ എല്ലാ ദിവസവും അർദ്ധരാത്രിയിൽ എഴുന്നേറ്റു കർത്താവിനെ ആരാധിക്കുമായിരുന്നു. കർത്താവിൻ്റെ വചനങ്ങൾ ധ്യാനിച്ച് അവർ അവിടുത്തെ മഹത്വപ്പെടുത്തുമായിരുന്നു. ആ കാരാഗൃഹ ഉള്ളറയിൽ കിടന്നു തങ്ങൾ പതിവുപോലെ പ്രാർത്ഥിക്കുക മാത്രമേ ചെയ്തിരുന്നുള്ളൂ. പരിശുദ്ധാത്മാവ് അവരുടെമേൽ വന്ന് നിറഞ്ഞ് ആനന്ദിക്കുകയായിരുന്നു. ആശ്രയത്വമുള്ള ഒരു ദൈവപൈതലിനെ മാത്രമാണ് ഇത് ചെയ്യാൻ സാധിക്കുകയുള്ളൂ. അല്ലെങ്കിൽ നമ്മൾ പിറുപിറുത്തും പരാതി പറഞ്ഞു നിരാശ ബാധിച്ച് അസംതൃപ്തരായി കാരാഗൃഹത്തിൽ കഴിഞ്ഞുപോകും. നമ്മൾ ആകെ അസ്വസ്ഥമാകും.
പൗലോസ് ശ്ലീഹായുടെ ജീവിതത്തിലേക്ക് നോക്കിയേ ഒരു ടെൻഷനും ഇല്ല സന്തോഷത്തോടെ അവൻ ആരാധിക്കുകയാണ്. കാരണം പരിശുദ്ധാത്മാവിനോടുള്ള ആശ്രയിത്തമാണ്. താൻ ഒരിക്കലും തൻ്റെ അനുഭവങ്ങളിൽ ആശ്രയിക്കുന്നില്ല എപ്പോഴും കർത്താവിനെ മുറുകെപ്പിടിച്ച് പരിശുദ്ധാത്മാവിനെ ആശ്രയിച്ച് ജീവിക്കുന്നു. പഴയ നിയമത്തിലേക്ക് നമുക്കൊന്നു വരാം അത് മോശ പ്രവാചകൻ്റെ ജീവിതത്തിലാണ്, മോശ പ്രവാചകന് തൻ്റെ വാഗ്ദാന ദേശത്ത് കാലുകുത്താൻ കഴിഞ്ഞില്ല.കർത്താവ് തൻ്റെ മഹാകരുണയാൽ ആ കാനാൻ ദേശം മൊവാബു മലയുടെ മുകളിൽ നിന്ന് പ്രവാചകനെ കാണിച്ചു കൊടുത്തു. എന്നാൽ തൻ്റെ ജനത്തിന് അവകാശമായി കൊടുത്ത കാനാൻ ദേശത്ത് കാലുകുത്താൻ മോശ പ്രവാചകനെ കഴിഞ്ഞില്ല. അതിനു കാരണം മോശ അവിശ്വസിച്ചു. കർത്താവിൻ്റെ വചനങ്ങളിൽ മോശ അവിശ്വസ്തത കാണിച്ചു. തൽഫലമായി തന്റെ ശുശ്രൂഷയുടെ അവസാനനാളിൽ താനൊരു പരാജയത്തിലേക്ക് പോവുകയാണ്. അതിന് കാരണം സംഖ്യയുടെ പുസ്തകം 20 അധ്യായത്തിൽ കാണാം.
അവർ സിൻ മരുഭൂമിയിൽ എത്തി.അവിടെ വെള്ളമില്ല വരണ്ട അവസ്ഥ. വെള്ളം കിട്ടാതെ ജനങ്ങൾ പിറുപിറുക്കാൻ പരാതി പറയാൻ തുടങ്ങി അവർ മോശയ്ക്കെതിരെ പിറുപിറുക്കാൻ തുടങ്ങി. ദൈവത്തിനെതിരെ അവർ തിരിയുകയാണ് മോശ കർത്താവിനോട് പറഞ്ഞു കർത്താവേ അവർക്ക് വെള്ളമില്ല എന്ത് ചെയ്യണം. കർത്താവു പറഞ്ഞു മോശേ നീ ഭയപ്പെടേണ്ട ഞാൻ എന്റെ ജനത്തിനെ മതിയാവോളം വെള്ളം കൊടുക്കാം. നിൻ്റെ വടി നീ കൈയിൽ എടുക്കണം നിന്റെ മുൻപിലുള്ള പാറയോട് (കരിമ്പാറ കൂട്ടങ്ങളാണ് മരുഭൂമിയിലെ ഒരു തുള്ളി വെള്ളം കിട്ടുന്നില്ല) നീ ആജ്ഞാപിക്കുക. ജനത്തിനു ആവശ്യമായ വെള്ളം ഞാൻ പാറയിൽ നിന്ന് തരും..കർത്താവിൻറെ വാക്ക് അനുസരിച്ച് മോശാ പ്രവാചകൻ പാറയുടെ മുൻപിൽ നിന്നു. മോശ കൽപ്പിച്ചു പാറേ വെള്ളം പുറപ്പെടുവിക്കുക. വചനത്തിൽ കാണാൻ സാധിക്കും.
സംഖ്യയുടെ പുസ്തകം 20:8,9,10 ലോട്ട് വരണം. ഞാൻ ആജ്ഞാപിക്കുന്നു വെള്ളം പുറപ്പെടുവിക്കുക വെള്ളം വരുന്നില്ല വീണ്ടും ആജ്ഞാപിച്ചു വെള്ളം വരുന്നില്ല. ഈ സമയത്ത് മോശ എന്ത് ചെയ്തു തന്റെ കയ്യിലെ വടിയെടുത്ത് ആ പാറയ്ക്കിട്ട് രണ്ട് അടി വെച്ചുകൊടുത്തു. പാറയെ അടിക്കുകയാണ്. അടിച്ച് നിമിഷത്തിൽ വെള്ളം വരികയാണ് അത് ദൈവത്തിൻ്റെ കരുണയാണ്. ദൈവം ഒരിക്കലും വടികൊണ്ട് അടിക്കാൻ പറഞ്ഞില്ല. ആജ്ഞാപിക്കാനേ പറഞ്ഞുള്ളൂ കർത്താവിൻ്റെ വാക്കുകൾ ഒന്നും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യരുത്. അവിടെ നമ്മുടേതായ ഒരു വ്യത്യാസങ്ങളും വരുത്തരുത്. അത് പ്രശ്നമാണ് അത് നാളെ കൊണിയായി മാറും. അത് ഇന്നല്ലെങ്കിൽ നാളെ അപകടമായി മാറും. മോശയെ ഈ ഒരു കാര്യത്തിന് വേണ്ടി എന്താണ് പ്രേരിപ്പിച്ചത് ? .പുറപ്പാട് പുസ്തകം 17 അധ്യായത്തിൽ ഇതുപോലെ മരുഭൂമിയിൽ വെള്ളമില്ലാത്ത ജനം വിഷമിച്ചും പിറു പിറുത്തും പരാതി പറഞ്ഞു സങ്കടപ്പെട്ടു കഴിയുമ്പോൾ മോശ കർത്താവിനെ വിളിച്ച് പ്രാർത്ഥിക്കുകയാണ്.
കർത്താവ് പറഞ്ഞു നീ പേടിക്കേണ്ട മോറോബിലെ പാറമേൽ ഞാൻ നിൽക്കും.നിൻറെ കയ്യിലെ വടി നീ എടുക്കണം. ഈ പാറമേൽ നീ അടിക്കണം. അവിടെ കർത്താവ് പറഞ്ഞു പാറക്കിട്ട് അടിക്കാൻ പറഞ്ഞു. എന്നാൽ സംഖ്യയുടെ പുസ്തകത്തിൽ സിൻ മരുഭൂമിയിൽ കർത്താവ് പറയുന്നത് അടിക്കാനല്ല ആജ്ഞാപിക്കാനാണ്. എൻറെ സഹോദരി സഹോദരന്മാരെ ഇവിടെ പറയുന്നത് നമുക്കുള്ള ആലോചന എന്താണ് ? മോശ വടി കൊണ്ട് പാറക്കിട്ട് അടിച്ചു. ആ ഹോറോബിലെ പാറയിൽ നിന്നും ധാരാളം വെള്ളം ജനത്തിന് ലഭിക്കുകയാണ്. മുൻകാലത്ത് മോശയ്ക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് ഈ അനുഭവത്തിന്റെ വെളിച്ചത്തിലാണ് സീൻ മരുഭൂമിയിൽ വെച്ച് ദൈവം പാറയോട് ആജ്ഞാപിക്കാൻ പറഞ്ഞപ്പോൾ വെള്ളം വരാതെ ആയപ്പോൾ തന്റെ മുൻകാല അറിവ് വെച്ച് അനുഭവങ്ങൾ വെച്ച് പാറയിൻ മേൽ അടിച്ചു. മുൻകാല അനുഭവങ്ങൾ പലപ്പോഴും നമ്മളെ കെണിയിൽ പെടുത്തും മക്കളെ അനുഭവങ്ങൾ നല്ലതാണ് എന്നാൽ പരിശുദ്ധാത്മാവിനെക്കാൾ വലുതല്ല നമുക്ക് ലഭിച്ച അനുഭവങ്ങൾ. ഹാലേലൂയ പരിചയസമ്പത്ത് നല്ലതാണ് വിദ്യാഭ്യാസ ഡിഗ്രികൾ നല്ലതാണ് ലോകത്തിൻ്റെ അറിവ് നമ്മൾക്ക് നല്ലതാണ് എന്നാൽ ഇതൊന്നും കർത്താവിനെക്കാൾ വലുതല്ല അവിടുത്തെ പരിശുദ്ധാത്മാവിനെക്കാൾ വലുതല്ല.
ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും പരമോന്നതമായതും ദൈവത്തിൻ്റെ പരിശുദ്ധാത്മാവാണ്. മോശയെ അനുഭവം ചതിച്ചു. മോശയെ അനുഭവം കെണിയിൽ പെടുത്തിയോ പെട്ടെന്ന് മോശ ചിന്തിച്ചു വർഷങ്ങൾക്കു മുൻപ് ഏതാനും നാളുകൾക്കു മുൻപ് മോറോബിലെ പാറക്കെട്ട് ഞാൻ അടിച്ചപ്പോൾ വെള്ളം വന്നിട്ടുണ്ട് ഇത് ഓർമ്മയിലോട്ട് വരികയാണ് ആ സമയത്ത് ദൈവത്തെയാണ് വിളിക്കേണ്ടത് വെള്ളം വന്നില്ലെങ്കിൽ കർത്താവേ അടുത്തത് ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് ദൈവത്തോട് ചോദിക്കണം കർത്താവ് ചിലപ്പോൾ പറയും കാത്തിരിക്കുക അല്ലെങ്കിൽ ഇന്നതുപോലെ പ്രവർത്തിക്കുക അങ്ങനെ ദൈവത്തിൻ്റെ ആത്മാവിൽ ആശ്രയിക്കാതെ അനുഭവത്തിൻ്റെ മുൻപിൽ ആ പ്രതിസന്ധിയുടെ മുൻപിൽ പരിചയത്തിലും അനുഭവത്തിലും ആശ്രയിച്ച് മോശ പ്രവർത്തിച്ചപ്പോൾ എന്ത് സംഭവിച്ചു. വലിയൊരു നഷ്ടം മോശ പ്രവാചകനുണ്ടായി. എന്താണ് ആ നഷ്ടം കാനാൻ ദേശത്ത് കാലുകുത്താൻ മോശ പ്രവാചകന് കഴിഞ്ഞില്ല. പ്രിയപ്പെട്ടവരെ എന്തു വലിയൊരു പ്രതിസന്ധിയാണ് അധികം നൽകിയവനിൽ നിന്ന് കർത്താവ് അധികം ആവശ്യപ്പെട്ടു.
നമ്മളൊക്കെ ചിന്തിക്കേണ്ടതാണ് ആത്മശോധന ചെയ്യേണ്ടതാണ് പ്രാർത്ഥനയോടെ വിറയലോടെ നമ്മളീ വചനം മനസ്സിലാക്കണം. ബുദ്ധി പറയുന്നതുപോലെ അനുഭവം പറയുന്നതുപോലെ അവരും ഇവരും പറയുന്നതുപോലെ പോകേണ്ടവരെല്ലാം നമ്മൾ. നമ്മൾ ആശ്രയിക്കേണ്ടത് കർത്താവിനെയാണ്. അവിടുത്തെ പരിശുദ്ധാത്മാവിനെയാണ്. പരിശുദ്ധാത്മാവിനെ ആശ്രയിക്കണം അപ്പോൾ നമുക്ക് ആലോചന കിട്ടും. എത്രയെത്ര അനുഭവങ്ങൾ.നമ്മുടെ ജീവിതത്തിലെ ഏത് സാഹചര്യത്തിലും നമ്മൾ കർത്താവിനെ ആശ്രയിക്കണം. പരിശുദ്ധാത്മാവിൽ ആലോചന സ്വീകരിക്കണം. സൈന്യ ബലത്താലുമല്ല കരബലത്താലുമല്ല ദൈവത്തിൻ്റെ ആത്മാവാണ് എല്ലാം നിർവഹിക്കുന്നവൻ. ഈ സത്യം നമ്മൾ മനസ്സിലാക്കണം ദൈവം മക്കളെ പരിശുദ്ധാത്മാവിനെ പൂർണമായും വിധേയപ്പെടുക, പരിശുദ്ധാത്മാവിനെ പൂർണമായും ആശ്രയിക്കുക, പരിശുദ്ധാത്മാവിനെ ആലോചന സ്വീകരിച്ച് കുടുംബങ്ങളെ, കൂട്ടായ്മകളെ, മക്കളെ ക്രമപ്പെടുത്തുക. നമ്മൾ എന്തു ചെയ്താലും ആത്മാവിൻ്റെ ആലോചനയ്ക്ക് വേണ്ടി കാത്തിരിക്കണം. പരിശുദ്ധാത്മാവിൽ ആശ്രയിക്കണം. ആ ഒരു ആലോചന ലഭിച്ചുകഴിഞ്ഞാൽ പിന്നെ എന്ത് വില കൊടുത്തും ആലോചന സ്വീകരിക്കുവാൻ പ്രാവർത്തികമാക്കാൻ അനുസരിക്കുവാൻ നമ്മൾ ഒരുങ്ങുക. ബാക്കിയെല്ലാം കർത്താവിൻ്റെ ആത്മാവ് പ്രവർത്തിച്ചു കൊള്ളും. ഈ സത്യം മനസ്സിലാക്കുക. അനുഭവങ്ങളിലല്ല പരിശുദ്ധാത്മാവിനെ ആശ്രയിച്ചു കൊണ്ടുള്ള ഒരു ജീവിതത്തിലേക്ക് കൂടുതൽ കൂടുതൽ നമുക്ക് കടന്നു വരാം. വ്യക്തിപരമായി നമ്മുടെ നിയോഗങ്ങളെയും കുടുംബത്തിൻറെ സകല ആവശ്യങ്ങളെയും നമ്മൾ ഓരോരുത്തരെയും നമ്മുടെ കർത്താവായ ദൈവം സമർത്ഥമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ!
